പുതിയ കാലത്തിന് അനുസൃതമായ ഭവന നയം രൂപീകരിക്കും; കെ.രാജന്‍

കേരളത്തില്‍ അടിക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങളുടേയും പ്രകൃതി ക്ഷോഭങ്ങളുടേയും പശ്ചാത്തലത്തില്‍ പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്ന് കേരള റവന്യു – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ പുതിയതായി പ്രവേശിച്ച എഞ്ചീനിയര്‍മാര്‍ക്കുള്ള പരിശീലനം തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ് ഡെവലപ്‌മെന്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിക്ക് ഇണങ്ങും വിധത്തിലുള്ള ഭവന നിര്‍മ്മാണത്തിന് നാം ഓരോരുത്തരും മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപെടുത്തി. ഉദ്യോഗസ്ഥര്‍ കേവലം തന്റെ ജോലി ചെയ്ത് കഴിഞ്ഞു കൂടുന്ന രീതിയില്‍ നിന്നും മാറി സാമൂഹ്യ പ്രതിബദ്ധതയോടു കൂടി ഇടപെടണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കേരളം സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് അടക്കമുള്ള ജനകീയ സ്ഥാപനങ്ങള്‍ സി.അച്ചുതമേനോന്റെ ഭരണ മികവിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമായവയാണ്. തൃശൂരില്‍ മുളംങ്കുന്നത്തുകാവില്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന് ബൃഹത്തായ പരിശീലനം കേന്ദ്രം സ്ഥാപിക്കും. അതു വഴി സംസ്ഥാനത്ത് വിവിധ നിര്‍മ്മാണ വകുപ്പുകളിലായി ജോലി ചെയ്യുന്ന സാങ്കേതിക ഉദ്യോഗസ്ഥര്‍ക്ക് വര്‍ഷം തോറും പരിശീലനം നല്‍കുവാനും സാധിക്കും. മികവിന്റെ കേന്ദ്രമാക്കി ഈ കേന്ദ്രത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

കെട്ടിട നിര്‍മ്മാണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകള്‍ മനസിലാക്കുന്നതിനും പ്രയോഗത്തില്‍ വരുത്തുന്നതിനും ഈ കേന്ദ്രത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹൗസിംഗ് കമ്മീഷണര്‍ എന്‍.ദേവീദാസ് ഐഎഎസ്, ചീഫ് എഞ്ചീനിയര്‍ കെ.പി.കൃഷ്ണകുമാര്‍, സി എം ഡി കോര്‍ഡിനേറ്റര്‍ പ്രൊഫ.കെ.വര്‍ഗ്ഗീസ്, ഡോ.എ.സതീശന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News