വിസ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; യുവാവിനെ അറസ്റ്റ് ചെയ്തു

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവിനെ കാസര്‍കോട് ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശി മജീഷ് മനോഹരനെയാണ് അറസ്റ്റ് ചെയ്തത്.

കാസര്‍കോട് നീര്‍ച്ചാല്‍ സ്വദേശി രവീന്ദ്ര നായ്ക്കിന്റെ പരാതിയിലാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. മൂന്നര ലക്ഷത്തോളം രൂപ പരാതിക്കാരന് നഷ്ടമായി. മറ്റു പലരും തട്ടിപ്പിനിരയായതായാണ് പൊലീസ് നല്‍കുന്ന സൂചന. ബദിയഡുക്ക പൊലീസ് ഹൈദരാബാദില്‍ നിന്നാണ് മജീഷിനെ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News