
‘വിഡ്ഢികളുടെ മാഷ് ‘ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. നടി ശാരി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ എന്‍ എം, ദേവ് മോഹന്‍, വിഷ്ണു ഗോവിന്ദന്‍, ശ്രീ ബിലഹരി, ദേശീയ അവാര്‍ഡ് ജേതാവ് ശ്രീ സുരഭി ലക്ഷ്മി, ശ്രീ വി കെ പ്രകാശ്, ശ്രീ പ്രജേഷ് സേനന്‍, സിനിമയിലെ നായിക അഞ്ചലി നായര്‍, എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് പുറത്ത് ഇറങ്ങിയ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
നവാഗതനായ അനീഷ് വി എ യുടെ സംവിധാനത്തില്‍ ദിലീപ് മോഹന്‍, അഞ്ചലി നായര്‍, ശാരി എന്നിവരെ പ്രധാന വേഷത്തില്‍ അവതരിപ്പിക്കുന്നു. ദിലീപ് മോഹന്‍ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്‍ മണിയന്‍പിള്ള രാജു, അനീഷ് ഗോപാല്‍, തമിഴ് നടന്‍ മനോബാല, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് പറവൂര്‍ എന്നീ സീനിയര്‍ താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ സി. ജെ, സ്റ്റീവ് , ദിവിന്‍ പ്രഭാകര്‍ , ദിലീപ് പാലക്കാട് , അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു.
ബിജിബാല്‍ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ പാടിയിരിക്കുന്നത് കെ എസ് ചിത്രയും , സൂരജ് സന്തോഷുമാണ് . മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു.
നര്‍മ്മവും ആക്ഷേപ ഹാസ്യത്തിലും പൊതിഞ്ഞ് ഈ വിഷ്വല്‍ ട്രീറ്റ് ബാംഗ്ലൂരിലെ പ്രൊഡക്ഷന്‍ കമ്പനിയായ ബാക്ക് ബെഞ്ചേഴ്‌സ് ഡ്രാമയാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. ശരിയായ അദ്ധ്യാപനം, ഒരു അദ്ധ്യാപകന്റെ ജീവിതത്തിലൂടെ വരച്ച് കാട്ടുവാന്‍ ശ്രമിക്കുന്ന കഥയില്‍ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദങ്ങളും, ഹൃദയബന്ധങ്ങളും മാറ്റുരക്കുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ് ഇതെന്ന് നീണ്ട ഇടവേളക്ക് ശേഷം നല്ലൊരു കഥാപാത്രം ചെയ്യാനെത്തിയ മലയാളത്തിന്റെ സ്വന്തം മുന്തിരിത്തോപ്പുകളുടെ രാജ്ഞി ശാരി (സോളമന്റെ സോഫിയ) അഭിപ്രായപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here