കുടുംബശ്രീ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ വേതനം വര്‍ധിപ്പിക്കും; മന്ത്രി എം വി ഗോവിന്ദന്‍

കുടുംബശ്രീയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ പദ്ധതി നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രതിമാസ വേതനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

നിലവില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ പ്രതിമാസ വേതനം 10,000 രൂപയാണ്. വേതന വ്യവസ്ഥ പുതുക്കുമ്പോള്‍ പുതുതായി നിയമിതരാവുന്ന കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍ക്ക് 12,000 രൂപയും രണ്ടുവര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്ക് 15,000 രൂപയും വേതന വര്‍ധനവ് വരുത്തുവാനാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News