ADVERTISEMENT
കൊല്ലം ജില്ലയിലെ പ്രളയ ബാധിത മേഖലകളും ക്യാമ്പുകളും മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ചിഞ്ചുറാണിയും സന്ദർശിച്ചു. മൺട്രോതുരുത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സ്ഥിരമായി മാറ്റി താമസിപ്പിക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ജില്ലയിൽ 5000 ത്തോളം പേരാണ് പ്രളയത്തെ തുടർന്ന് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്.പ്രളയത്തിൽ സ്വസ്ഥ ജീവിതം നഷ്ടപെട്ടവരെ മന്ത്രി കെ.എൻ.ബാലഗോപാൽ സന്ദർശിച്ച് ആശ്വസിപ്പിച്ചു. സർക്കാരിന്റെ എല്ലാ വിധ സഹായങളും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
മൺട്രോതുരുത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സ്ഥിരമായി മാറ്റി താമസിപ്പിക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
വെള്ളത്തിൽ മാത്രം ജീവിക്കുന്ന തങ്ങൾക്ക് സർക്കാർ തുണയാകണമെന്ന് ക്യാമ്പിൽ കഴിയുന്നവർ ആവശ്യപ്പെട്ടു.
ആഗോള താപനത്തിന്റെ ഇരയായ മൺട്രോതുരുത്തിനെ ടൂറിസം സർക്ക്യൂട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും,തനത് വരുമാനം കുറഞ്ഞ മൺട്രോതുരുത്ത് പഞ്ചായത്തിനെ സാമ്പത്തികമായി സർക്കാർ സഹായിക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.