
വായു മലിനീകരണം കുറയ്ക്കാൻ കൂടുതൽ നടപടികളുമായി ദില്ലി സർക്കാർ. വാരാന്ത്യ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര സർക്കാർ വിളിച്ച യോഗത്തെ ദില്ലി സർക്കാർ അറിയിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ തൽക്കാലത്തേക്ക് നിർത്തി വെക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അടക്കം ഒരാഴ്ച വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
സുപ്രീംകോടതി നിർദേശം അനുസരിച്ചാണ് കേന്ദ്രസർക്കാർ ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളുടെ യോഗം വിളിച്ചത്. യോഗത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ആകും ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ദില്ലിയിലെ വായു മലിനീകരണത്തിൽ തുടർ നടപടികൾ സ്വീകരിക്കുക.
മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here