അട്ടപ്പാടിയിൽ പിക്കപ്പ്‌വാൻ ഒഴുക്കിൽപ്പെട്ടു; അച്ഛനും മകനും രക്ഷപ്പെട്ടത് തലനാരിഴക്ക്

അട്ടപ്പാടി ചുരത്തിൽ കനത്ത മഴയെ തുടർന്ന് പിക്കപ് വാൻ ഒഴുകിപ്പോയി. ചുരത്തോട് ചേർന്നുള്ള നെല്ലിപ്പുഴയിലാണ് വാഹനം ഒഴുകിപ്പോയത്. വാഹനത്തിലുണ്ടായിരുന്ന പുത്തൻവീട്ടിൽ സോമനും മകനും രക്ഷപ്പെട്ടു.

കനത്ത ഒഴുക്കുള്ളതിനാൽ വാഹനം കരക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ചപ്പാത്ത് മുറിച്ചു കടക്കുന്നതിനിടെ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ പിക്കപ്പ് വാൻ ഒഴുകിപ്പോവുകയായിരുന്നു.

വാനിലുണ്ടായിരുന്ന സോമനും മകനും ഒഴുക്കിൽ പെട്ടെങ്കിലും കണ്ടുനിന്നവർ ഇട്ടുകൊടുത്ത കയറിൽപ്പിടിച്ചാണ് രക്ഷപ്പെട്ടത്. ദിവസങ്ങളായി അട്ടപ്പാടി ചുരത്തിൽ കനത്ത മഴയാണ്.

മഴയുടെ പശ്ചാത്തലത്തിൽ ചുരത്തിൽ കൂടിയുള്ള ഗതാഗതം ദുസ്സഹമാകുന്നുണ്ട്. പലയിടത്തും പാലങ്ങളും ചപ്പാത്തുകളും കരകവിഞ്ഞൊഴുകുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News