പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോ ശബരിമല ഇടത്താവളം

ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയെ ശബരിമല ഇടത്താവളമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് പത്തനംതിട്ട ബസ് സ്റ്റേഷനെ ശബരിമലയുടെ ഹബ് ആക്കി മാറ്റിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യാത്ര ചെയ്ത് വരുന്ന അയ്യപ്പ ഭക്തൻമാർക്ക് വിരിവച്ച് വിശ്രമിക്കുന്നതിന് ഇവിടെ കെഎസ്ആർടിസി സൗകര്യവും ഒരുക്കും. ഇതിനോട് അനുബന്ധിച്ച് പുതുതായി പത്തനംതിട്ട – പമ്പ ചെയിൻ സർവ്വീസ് ആരംഭിക്കും.

വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകളിലെ ഭക്തർക്ക് ഇവിടെ നിന്ന് നേരിട്ട് പമ്പ ടിക്കറ്റ് ലഭ്യമാക്കും. പത്തനംതിട്ട ബസ് സ്റ്റാന്റിൽ ഇറങ്ങി വിശ്രമിച്ച് തുടർന്ന് അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ട – പമ്പ ചെയിൻ സർവീസിൽ യാത്ര തുടരാനും അവസരമുണ്ട്.

പത്തനംതിട്ടയിൽ വിരിവക്കുന്നതിനും ഫ്രഷ് ആകുന്നതിനും, വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യവും, ഭക്തർക്ക് ലഗേജുകൾ സൂക്ഷിക്കുവാൻ ഉള്ള ക്ലോക്ക് റൂമുകളും സജീകരിക്കും. തൊട്ടടുത്ത പുരാതനവും പ്രശസ്തവുമായ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുവാൻ കെഎസ്ആർടിസി സർക്കുലർ ട്രിപ്പുകൾ ഒരുക്കും.

ഭക്ഷണം ഒരുക്കുന്നതിന് കുടുംബശ്രീ ക്യാന്റീനുകൾ ആരംഭിക്കും. ഭാവിയിൽ കുറഞ്ഞ ചെലവിൽ താമസത്തിനായി ഡോർമിറ്ററികളും സ്ഥാപിക്കും.

കൂടാതെ ഇത്തരത്തിൽ സർവ്വീസ് നടത്തുമ്പോൾ ബസ്സുകൾ യാത്രക്കാരില്ലാതെ പോകുന്നതും അവശ്യസമയത്ത് ബസ് ലഭിക്കാതെ പോകുന്നതും ഒഴിവാക്കുവാനും നഷ്ടം ഒഴിവാക്കി വരുമാന വർദ്ധനവിനും കെഎസ്ആർടിസിക്ക് കഴിയും. നവംബർ 22 മുതലാണ് ഇത്തരം ക്രമീകരണം നടപ്പാക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News