ദില്ലിയിലെ വായു മലിനീകരണം; സുപ്രീംകോടതി ഇന്ന് ഹർജി പരിഗണിക്കും

ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സുപ്രീംകോടതി നിർദേശം അനുസരിച്ചു വായു മലിനീകരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിന്റെ റിപ്പോർട്ടും കോടതി വിലയിരുത്തും.

മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ദില്ലി സർക്കാർ പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര സർക്കാർ വിളിച്ച യോഗത്തെ ദില്ലി സർക്കാർ അറിയിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ തൽക്കാലത്തേക്ക് നിർത്തി വെക്കും.

സ്വാകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അടക്കം ഒരാഴ്ച വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. പൊതുഗതാഗതം ശക്തിപ്പെടുത്താൻ 1000 ബസുകൾ വാടകയ്ക്ക് എടുത്തു സർവ്വീസ് നടത്താനും സർക്കാർ നീക്കം തുടങ്ങി. മെട്രോ, ബസ് എന്നിവയിൽ യാത്രകാർക്ക് ഉള്ള നിയന്ത്രണം കുറയ്ക്കണമെന്നും ദില്ലി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News