തീപ്പൊള്ളലേറ്റ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍തൃവീട്ടിലെ പീഡനമെന്ന് ആരോപണം

തീപ്പൊള്ളലേറ്റ നിലയില്‍ യുവതിയെ അയല്‍പക്കത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ സ്വദേശി ദൃശ്യയാണ് പാലായിലെ ഭര്‍തൃവീട്ടില്‍ വച്ച് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് മരണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ഉച്ചയ്ക്ക് രണ്ട് മണിവരെ സന്തോഷമായിരുന്ന പെണ്‍കുട്ടി പെട്ടെന്ന് ജീവനൊടുക്കിയെന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിയില്ലെന്നും കുടുംബം ആരോപിച്ചു.

തീ കൊളുത്തിയശേഷം കിണറ്റില്‍ ചാടുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. 4 വര്‍ഷം മുന്‍പായിരുന്നു വിവാഹം. കുട്ടികളില്ല. സമൂഹമാധ്യമങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നതായും പൊലീസ് പറയുന്നു.

കഴിഞ്ഞ ആഴ്ച പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തിരികെ വരുമ്പോള്‍ ബന്ധുക്കളെ കൂട്ടണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. പക്ഷേ തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് തിരികെ എത്തിയത്. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നു തന്നെ വിളിച്ചുവരുത്തിയിരുന്നു. ഇരുവീട്ടുകാരും തമ്മില്‍ ചര്‍ച്ച നടത്തിയാണ് ബന്ധുക്കള്‍ മടങ്ങിയത്.

ഇന്നലെ അയല്‍ വീട്ടിലേക്ക് പോയ രാജേഷിന്റെ പിതാവ് തിരികെ എത്തിയപ്പോഴാണ് ദൃശ്യയെ വീട്ടില്‍ കാണാനില്ല എന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News