ലഖിംപുർഹത്യ; അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിരമിച്ച ജഡ്ജി ആരാണ്? ഇന്നറിയാം

ലഖിംപുർ ഖേരി കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേൽനോട്ടം വിരമിച്ച ജഡ്ജിയെ ഏൽപ്പിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവ് ഇന്ന് ഉണ്ടാകും. ചിഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യത്തിൽ ഉത്തരവ് ഇറക്കുക. ജഡ്ജി ഉത്തർപ്രദേശിന് പുറത്തുള്ള വ്യക്തിയായിരിക്കും.

പഞ്ചാബ്- ഹരിയാന ഹൈക്കോതി മുൻ ജഡ്ജി രാകേഷ് കുമാർ ജയിൻ അടക്കമുള്ളവരാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. ചിഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കൊഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അതേസമയം നിലവിലെ പ്രത്യേക അന്വേഷണ സംഘം ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്നതിൽ കൈകൊണ്ട നടപടി കൂടി കോടതി പരിശോധിക്കും.

സംസ്ഥാന കേഡറിൽ ഉള്ള ഉത്തർപ്രദേശുകാർ അല്ലാത്തവരാകണം ഐ പി എസ് ഉദ്യോഗസ്ഥർ എന്ന നിർദേശം കോടതി മുന്നോട്ട് വെച്ചിരുന്നു. ഇത്തരം ഉദ്യോഗസ്ഥരെ സംബന്ധിച്ച പട്ടിക നൽകാൻ സർക്കാരിന് ഒരു ദിവസത്തെ സമയമാണ് മൂന്നംഗ ബെഞ്ച് നൽകിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News