കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം; രാജ്യവ്യാപക റെയ്ഡുമായി സി.ബി.ഐ

ള്ള ഓൺലൈൻ ലൈംഗിക അതിക്രമം തടയാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) രാജ്യവ്യാപക റെയ്ഡ് നടത്തി.

ആന്ധ്രപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, ഒഡീഷ, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാണ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ 76 കേന്ദ്രങ്ങളിലാണ് സി.ബി.ഐ. റെയ്ഡ് നടക്കുന്നതെന്നാണ് വാര്‍ത്താഏജന്‍സികളുടെ റിപ്പോര്‍ട്ട്.

23 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകൾ അടക്കം പ്രചരിപ്പിച്ചവർക്ക് എതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. 83 പേരെ പ്രതിചേർത്തെന്ന് സിബിഐ അറിയിച്ചു. വിവിധ ഗ്രൂപ്പുകളിലായി 5000 പേർ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിലുണ്ടെന്നും സിബിഐ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here