
കോഴിക്കോട് യോഗത്തിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് വീഴ്ച പറ്റിയതായി കോൺഗ്രസ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. ചിലർ മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയതായും ഉചിതമായ അച്ചടക്ക നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. റിപ്പോർട്ട് ഇന്ന് ഡിസിസിക്ക് സമർപ്പിക്കും.
സ്വകാര്യ ഹോട്ടലിൽ നടന്ന എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകരെത്തുകയായിരുന്നു. കൈരളി റിപ്പോർട്ടർ മേഘ മാധവൻ, ഏഷ്യാനെറ്റ് റിപ്പോർട്ടർ സി ആർ രാജേഷ് എന്നിവരാണ് ആക്രമണത്തിനിരയായത് .
സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ കയ്യേറ്റവും മർദ്ദനവും നടത്തിയത്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കസബ പൊലീസ് കേസെടുത്തിരുന്നു. മുൻ ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ ഉൾപ്പെടെ 20 പ്രതികളാണ് കേസിലുള്ളത്.
കോഴിക്കോട്ട് മാധ്യമപ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here