കൊവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ

അയല്‍ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. മ്യാന്മാര്‍, ബംഗ്ലാദേശ്, ഇറാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ആരംഭിച്ചത്.

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വാക്‌സിന്‍ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ചത്. 10 കോടി കൊവിഡ് വാക്സിനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്സിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here