യുവാവിന്റെ ആത്മഹത്യ; പ്രേരണാക്കുറ്റം ചുമത്തി ഭാര്യയെ അറസ്റ്റ് ചെയ്തു

ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയെ അറസ്റ്റ് ചെയ്തു. ശ്രീകാര്യത്ത് വാടകയ്ക്ക് താമസിക്കുന്ന അഖില (30) യെയാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്. അഖിലയുടെ ഭര്‍ത്താവ് മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ.ശിവപ്രസാദി (35)ന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

2019 സെപ്റ്റംബറിലാണ് ഡ്രൈവറായ ശിവപ്രസാദ് ആത്മഹത്യ ചെയ്തത്. നവംബര്‍ പത്തിന് അഖിലയുട കാമുകന്‍ നെടുമങ്ങാട് സ്വദേശി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.അഖില തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്നു. അവിടത്തെ ജീവനക്കാരനായ വിഷ്ണുവുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അഖിലയും രണ്ടുകുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിച്ചിരുന്നത്.

കേസിലെ ഒന്നാം പ്രതിയാണ് അഖില. വിഷ്ണു രണ്ടാം പ്രതിയാണ്. വിളപ്പില്‍ശാല സ്റ്റേഷന്‍ എസ്.എച്ച്.ഒ. എന്‍.സുരേഷ്‌കുമാര്‍, എസ്.ഐ. വി.ഷിബു എന്നിവരുടെ നേതൃത്വത്തിലാണിവരെ പൊലീസ് അറസ്റ്റുചെയ്തത്. പ്രതികള്‍ തമ്മിലുള്ള അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തത്.

യുവാവ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇപ്പോള്‍ വിഷ്ണുവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. കേസില്‍ രണ്ടാംപ്രതിയായ വിഷ്ണു പാലക്കാടുള്ള അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷമായി ഒളിവിലായിരുന്ന ഇയാള്‍ വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചാണ് പൊലീസ് അവിടെയെത്തി പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News