അധിനിവേശ കാശ്മീരിൽ നിന്ന് ഒഴിയണമെന്ന് പാകിസ്താനോട് ഇന്ത്യ

യുഎൻ സുരക്ഷ കൗൺസിൽ യോഗത്തിൽ പാകിസ്താനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഇന്ത്യ. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും, പാക് അധിനിവേശ കശ്മീരിൽ  നിന്നടക്കം പാകിസ്ഥാൻ‌ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്ന് ഇന്ത്യ വ്യക്തമാക്കി…

യുഎൻ സുരക്ഷ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ഡോ. കാജൽ ഭട്ടാണ് ഇന്ത്യയുടെ നിലപാട് അറിയിച്ചത്. കൗൺസിൽ ഓപ്പൺ ഡിബേറ്റിൽ പാക് പ്രതിനിധിയുടെ കശ്മീർ വിഷയത്തിലെ ആരോപണത്തിലാണ് ഇന്ത്യ ശക്തമായ മറുപടി നൽകിയത്..

അതേസമയം, കശ്മീരിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് അമേരിക്കൻ പൗരന്മാർ കാശ്മീർ സന്ദർശിക്കരുതെന്ന് അമേരിക്ക നിർദേശം നൽകി. ജമ്മു കശ്മീരിലേക്കും , ഇന്ത്യ പാക്  അതിർത്തിയുടെ 10 കിമീ ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യരുത് എന്നാണ് നിർദ്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here