
തോട്ടപ്പള്ളിയിലെ മണല്‍ നീക്കുന്നതിന് എതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി . പൊഴിമുഖത്തെ ഖനനം തടയണമെന്ന ആവശ്യമാണ് ജസ്റ്റിസ് എന്‍ നഗരേഷ് തള്ളിയത്. മണല്‍ നീക്കം പ്രദേശത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ തകര്‍ക്കുമെന്നും മണല്‍ നീക്കുന്നത് നിര്‍ത്തിവക്കാന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
എന്നാല്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനാണ് മണല്‍ നീക്കമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. പൊഴിമുഖത്തെ മണല്‍ നീക്കിയാല്‍ മാത്രമേ കാര്‍ഷിക, ജനവാസ മേഖലകളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാവൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. പ്രദേശവാസിയായ വിജയന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്. മണല്‍ നീക്കുന്നതിനെതിരെ സമരം സംഘടിപ്പിച്ച യു ഡി എഫ് നേതൃത്വത്തിനും ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here