അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും ഇന്ന് മുതല്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കും

അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും ഇന്ന് മുതല്‍ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കും. മലക്കപ്പാറയിലേക്കും യാത്ര അനുവദിക്കും. മഴ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. രണ്ട് ദിവസം മുന്‍പ് മഴ കൂടിയ സാഹചര്യത്തിലാണ് സഞ്ചാരികളുടെ പ്രവേശനം വിലക്കിയത്.

അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് എവിടെയും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. അറബിക്കടലില്‍ ചക്രവാതചുഴി തുടരുന്നുണ്ട്. കര്‍ണാടക തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

എന്നാല്‍, കേരളത്തില്‍ നിന്ന് അകന്നു പോകുന്നതിനാല്‍ കൂടുതല്‍ ഭീഷണിയില്ല. തുലാവര്‍ഷത്തിനിടെ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News