കൊച്ചിയില്‍ മോഡലുകള്‍ മരിച്ച സംഭവം: ഹാര്‍ഡ് ഡിസ്‌കില്‍ ഹോട്ടലുടമ തിരിമറി നടത്തിയതായി സംശയം

കൊച്ചിയില്‍ വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ ഹോട്ടലുടമ തിരിമറി നടത്തിയതായി സംശയം. പൊലീസ് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ ഹോട്ടലുടമ തിരിമറി നടത്തിയതായി സംശയം. ഈ സാഹചര്യത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടില്‍ പൊലീസ് സ്റ്റേഷനില്‍ വീണ്ടും ഹാജരായി.

റോയിയ്ക്ക് പുറമെ നാലു ജീവനക്കാരും ഉടന്‍ പൊലീസിന് മുമ്പില്‍ ഹാജരാകും. ഡിവിആര്‍ സംബന്ധിച്ച് പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തും. മോഡലുകള്‍ പങ്കെടുത്ത ഡി.ജെ. പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ ഇന്നലെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. കാണാതായ ഡി വി ആറുകളും അന്വേഷണസംഘത്തിന് മുന്നിലെത്തിച്ചിരുന്നു.

ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരമാണ് ഡി വി ആര്‍ മാറ്റിയതെന്നായിരുന്നു ജീവനക്കാരുടെ മൊഴി. ഇതെത്തുടര്‍ന്നാണ് ഹോട്ടലുടമ റോയിയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. അപകടം നടന്നതറിഞ്ഞയുടന്‍ സിസിടിവി ദൃശ്യങ്ങള്‍ എന്തിന് ഒളിപ്പിച്ചുവെന്ന കാര്യത്തില്‍ പൊലീസ് റോയിയില്‍ നിന്ന് വ്യക്തത തേടിയിരുന്നു.

അപകടത്തിനു തൊട്ടുമുന്‍പ് വരെ മറ്റൊരു കാര്‍ പിന്തുടര്‍ന്നതായും കണ്ടെത്തിയിരുന്നു. അപകടത്തിനു ശേഷം, പിന്തുര്‍ന്ന കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സൈജു, റോയിയെ വിളിച്ചതായും ഫോണ്‍രേഖകളില്‍ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഫോണ്‍വിളി എന്തിനായിരുന്നുവെന്നും പൊലീസ് ചോദിച്ചറിയും.

ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെ എന്തെങ്കിലും തര്‍ക്കങ്ങളോ സംഘര്‍ഷമോ ഉണ്ടായോ എന്നറിയുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാണ്. കാറുകള്‍ തമ്മില്‍ മത്സരയോട്ടമായിരുന്നോ അതോ യാത്രക്കിടെ രണ്ടു വാഹനങ്ങളിലുണ്ടായിരുന്നവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നെല്ലാം പൊലീസ് അന്വേഷിച്ച് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News