ദില്ലി വായു മലിനീകരണം; പഞ്ചനക്ഷത്ര ഹോട്ടലിലിരിക്കുന്നവര്‍ മലിനീകരണത്തിന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നു

വായുമലിനീകരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. പഞ്ചനക്ഷത്രഹോട്ടലുകളില്‍ ഇരുന്ന് കര്‍ഷകരെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്ന് കോടതി വിമര്‍ശിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ആരും പരിഗണിക്കുന്നില്ലെന്നും കോടതി.. സംസ്ഥാനങ്ങള്‍ പരസ്പരം പഴിചാരി പ്രശ്‌നത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി .അടുത്ത ബുധനാഴ്ച്ച വിഷയം വീണ്ടും പരിഗണിക്കാന്‍ മാറ്റിയ കോടതി ഉന്നത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നും നിര്‍ദേശം നല്‍കി..

വായുമലിനീകരണത്തിന് പ്രധാന കാരണം അയല്‍സംസ്ഥാനങ്ങളിലെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കലാണെന്നാണ് ദില്ലി സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചത്. കാര്‍ഷിക അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ദില്ലി സര്‍ക്കാര്‍ വാദിച്ചെങ്കിലും കര്‍ഷകര്‍ക്ക് അതൊക്കെ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടോ എന്നാണ് കോടതി ചോദിച്ചത്.

കര്‍ഷകര്‍ക്കെതിരെ നടപടി എടുക്കാനാകില്ലെന്നും ദില്ലിയില്‍ പഞ്ച നക്ഷത്രങ്ങളിലിരിക്കുന്നവര്‍ മലിനീകരണത്തിന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നുവെന്ന് ജസ്റ്റിസ് സൂര്യകാന്ത് വിമര്‍ശിച്ചു..
കര്‍ഷകരുടെ സ്ഥിതി ആരും പരിഗണിക്കുന്നില്ല എന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യാത്മക്കി.

അതേ സമയം ദില്ലിയിലേക്ക് ട്രക്കുകള്‍ വരുന്നത് നവംബര്‍ 21വരെ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അവശ്യസാധനങ്ങളുമായി ട്രക്കുകള്‍ അനുവദിക്കാം. പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരത്തിലിറങ്ങുന്നത് തടയണം. സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവനായും വര്‍ക് ഫ്രം ഹോമിലേക്ക് മാറുന്നത് പ്രായോഗികമല്ല. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണമെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു..

എന്നാല്‍ വര്‍ക് ഫ്രം ഹോമിനെ എന്തുകൊണ്ട് കേന്ദ്രം എതിര്‍ക്കുന്നു എന്ന് കോടതി ചോദിച്ചു. ദില്ലി സര്‍ക്കാര്‍ നടപ്പാക്കുന്നത് പോലെ കേന്ദ്ര സര്‍ക്കാരിന് ചെയ്യാനാകില്ലെന്നും അത് ഇന്ത്യയെ മൊത്തത്തില്‍ ബാധിക്കുമെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി..അടുത്ത ബുധനാഴ്ച്ച വിഷയം വീണ്ടും പരിഗണിക്കാന്‍ മാറ്റിയ കോടതി ഉന്നത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നും നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News