നല്ല വെന്ത പോര്‍ക്ക് വെന്താലു എടുക്കട്ടേ…

പൊതുവേ നമ്മള്‍ വീടുകളില്‍ ട്രൈ ചെയ്യാത്ത ഒരു വിഭവമാണ് പോര്‍ക്ക് ഐറ്റംസ്. എന്നാല്‍ വളരെ പെട്ടന്ന് തന്നെ തയാറാക്കാവുന്ന ഒരു പോര്‍ക്ക് വിഭവമാണ് ഇവിടെ പറയുന്നത്.

നല്ല കിടിലന്‍ രുചിയില്‍ വീട്ടില്‍ തയാറാക്കാം പോര്‍ക്ക് വെന്താലു. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

പന്നിയിറച്ചി – ഒരു കിലോ
സവാള കൊത്തിയരിഞ്ഞത് – അരക്കിലോ
തക്കാളി കൊത്തിയരിഞ്ഞത് – 2 എണ്ണം
മുളക് പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
കടുക് – ആവശ്യത്തിന്
വെളുത്തുള്ളി – 5 എണ്ണം
മുളക് പൊടി – 3 ടേബിള്‍ സ്പൂണ്‍
ജീരകം – അര ടേബിള്‍ സ്പൂണ്‍
ഇഞ്ചി – ഒരു കഷ്ണം
വിനാഗിരി – കാല്‍ക്കപ്പ്
കാപ്‌സിക്കം – 1
ഉലുവ – ഒരു നുള്ള്
മല്ലിയില – ഒരു തണ്ട്
ഏലയ്ക്ക – 2 എണ്ണം
കറുവപ്പട്ട – 5 എണ്ണം
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഗ്രാമ്പു – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

കടുക്, ഉലുവ, ജീരകം എന്നിവ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം അരച്ചെടുക്കുക. പന്നിയിറച്ചി കഷ്ണങ്ങളാക്കി മുറിച്ചത്, മഞ്ഞപ്പൊടി, ഗ്രാമ്പു, കറുവ, ഏലയ്ക്ക, ഉപ്പ്, വിനാഗിരി എന്നിവ കുക്കറിലിട്ട് വേവിക്കുക. 3 വിസില്‍ കഴിഞ്ഞ് ഓഫ് ചെയ്യാം. തണുത്ത ശേഷം പന്നിയിറച്ചിയുടെ എല്ലും തൊലിയും മാറ്റിയെടുത്ത് ഉരുളിയിലിട്ട് വഴറ്റുക. ഇത് തവിട്ട് നിറമായിക്കഴിഞ്ഞാല്‍ മാറ്റാം.

ബാക്കിയാവുന്ന നെയ്യില്‍ നേരത്തെ അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും തക്കാളിയും വഴറ്റുക. ഒടുവില്‍ മുളക് പൊടിയും ചേര്‍ത്ത് മൂപ്പിച്ചതിന് ശേഷം നേരത്തെ കുക്കറില്‍ തയ്യാറാക്കിയ വെള്ളം ഇതിലേക്ക് ഒഴിക്കാം. നേരത്തെ വേവിച്ചുവച്ച ഇറച്ചി കുറച്ചു കൂടി ചെറിയ കഷണങ്ങളാക്കി എടുക്കുക. ഇത് ഗ്രേവിയിലേക്കിട്ട് അരക്കപ്പ് വെള്ളംചേര്‍ക്കുക. അവസാനം കാപ്സിക്കം മുറിച്ചിടുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News