ദേശീയപാത- 66 കേരളത്തിൽ ആറ് വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ: മുഖ്യമന്ത്രി 

ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വേഗം നേടുന്നുവെന്ന് മുഖ്യമന്ത്രി. പനവേൽ-കന്യാകുമാരി ദേശീയപാത-66 കേരളത്തിൽ 6 വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആക്കുന്നതിനായി 20 റീച്ചുകളിൽ 16 എണ്ണത്തിലും ദേശീയ പാത അതോറിറ്റി കരാർ ഉറപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കാസർഗോഡ് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറ് വരിയാവുക. ഭൂമിയേറ്റെടുക്കുന്നതിൻ്റെ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരമാണ് ഭൂവുടമകൾക്ക് നൽകുന്നത്. സംസ്ഥാനത്ത് ഇപ്പോൾ നടന്നു വരുന്ന നഷ്ടപരിഹാര വിതരണം 6 മാസത്തിനകം പൂർത്തിയാക്കും. ദേശീയപാത-66 പരിപൂർണ്ണമായും 6 വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണപൂര്‍ണരൂപം 

ദേശീയപാത- 66 ആറു വരിയാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വേഗം നേടുന്നു. പനവേൽ-കന്യാകുമാരി ദേശീയപാത-66 കേരളത്തിൽ 6 വരിയാക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആക്കുന്നതിനായി 20 റീച്ചുകളിൽ 16 എണ്ണത്തിലും ദേശീയ പാത അതോറിറ്റി കരാർ ഉറപ്പിച്ചു. കാസർഗോഡ് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറ് വരിയാവുക. ഭൂമിയേറ്റെടുക്കുന്നതിൻ്റെ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുക വരുന്ന മികച്ച നഷ്ടപരിഹാരമാണ് ഭൂവുടമകൾക്ക് നൽകുന്നത്. സംസ്ഥാനത്ത് ഇപ്പോൾ നടന്നു വരുന്ന നഷ്ടപരിഹാര വിതരണം 6 മാസത്തിനകം പൂർത്തിയാക്കും. ദേശീയപാത-66 പരിപൂർണ്ണമായും 6 വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News