ശീതൾ ശ്യാം, ടി.സുരേഷ് ബാബു തുടങ്ങിയവർ പ്രധാന വേഷത്തിൽ; മികച്ച പ്രതികരണം നേടി ‘ചിലർ’

മികച്ച താരനിര കൊണ്ട് ശ്രദ്ധേയമായ ഹ്രസ്വചിത്രം ‘ചിലർ’ മികച്ച പ്രതികരണമാണ് നേടുന്നത്. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന ചിത്രത്തില്‍ അമ്മായിയച്ഛന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ടി.സുരേഷ് ബാബു, ട്രാന്‍സ് ജെന്റര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

കൂടാതെ ജോളി ചിറയത്ത് ,നയന, ജിതിന്‍ പി. വി, ടൈറ്റസ് കണ്ടത്തിൽ, കുമാരി അൽമിത്ര സുഭാഷ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സംവിധായകരായ ദീലീഷ് പോത്തൻ, ഡോമിൻ ഡിസിൽവ, ഡിൻജിത്ത് അയ്യത്താൻ, നടൻമാരായ രാജേഷ് ശർമ്മ, അർജുൻ അശോകൻ എന്നിവരാണ് ചിത്രം റിലീസ് ചെയ്തത്. മൂവിലക്സ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

അമൽ ജോസ്, ടൈറ്റസ് കണ്ടത്തിൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച ചിത്രം കഥാപാത്രങ്ങളുടെ മികവിലൂടെയാണ് ചർച്ചയാകുന്നത്. അനീഷ് അർജുനൻ, തരുൺ ഭാസ്കരൻ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News