ത്രിപുര കലാപം; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടവർക്കെതിരെ യു എ പി എ ചുമത്തിയ നടപടിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ്

ത്രിപുരയിൽ വർഗീയ കലാപമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്കെതിരെ യു എ പി എ ചുമത്തിയ നടപടിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ്.കടുത്ത നടപടികൾ ഉണ്ടാകരുതെന്ന് ത്രിപുര സർക്കാരിന് കോടതി നിർദേശം നൽകി.

സുപ്രീംകോടതി അഭിഭാഷകർ അടക്കം സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി

മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ എന്നിവർ അടക്കം 102 പേർക്കെതിരെയാണ് ത്രിപുര പൊലീസ് യു എ പി എ ചുമത്തി കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here