പാലായില്‍ വ്യാപാര സ്ഥാപനം കത്തിനശിച്ചു

പാലാ അരുണാപുരത്ത് മരിയന്‍ കവലയില്‍ വ്യാപാരസ്ഥാപനം കത്തിനശിച്ചു. പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് എതിര്‍വശമുള്ള എവര്‍ഷൈന്‍ ജനറല്‍ സ്റ്റോഴ്സാണ് പുലര്‍ച്ചെ കത്തി നശിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.

കടയിലെ രണ്ട് മുറിയില്‍ ഒരു മുറി പൂര്‍ണ്ണമായി അഗ്‌നിക്കിരയായി. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. പാലായില്‍ നിന്ന് അഗ്‌നിരക്ഷാ സേനാ യൂണിറ്റ് അംഗങ്ങള്‍ സ്ഥലത്ത് എത്തി തീ അണച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News