ദുല്‍ഖറാണോ നിവിനാണോ കൂടുതല്‍ കെയറിങ്? കുറിക്ക് കൊള്ളുന്ന മറുപടിയുമായി ശോഭിത

കുറുപ്പ് സിനിമയുലെ നായിക ശോഭിത ധൂളിപാലയും നായകന്‍ ദുല്‍ഖര്‍ സല്‍മാനും കൂടിയുള്ള ഒരു അഭിമുഖത്തിന്റെ ഒരു ക്ലിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനില്‍ നിവിന്‍ പോളിയുടെ നായികയായിരുന്നു ശോഭിത. മലയാളത്തിന്റെ യുവതാരങ്ങളായ നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം അഭിനയിച്ച ശോഭിതയോട് ആരാണ് കൂടുതല്‍ കെയറിങ്, ആരാണ് കൂടുതല്‍ ഫ്രണ്ട്ലി എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ചോദ്യം കേട്ട് ആശ്ചര്യത്തോടെ കെയറിങ് എന്നാണോ ചോദിച്ചത് എന്ന് എടുത്തു ചോദിക്കുന്നുണ്ട് ശോഭിത. പെട്ടെന്നുതന്നെ തനിക്ക് ആരുടേും കെയറിങ് ആവശ്യമില്ലെന്ന് പ്രതികരിക്കുന്നു. ‘കെയറിങ്. എനിക്ക് കെയറിങ്ങിന്റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ്.’ ശോഭിത പറഞ്ഞു.

ശോഭിതയുടെ മറുപടി കേട്ട് പൊട്ടിപൊട്ടി ചിരിക്കുന്ന ദുല്‍ഖറിനേയും വിഡിയോയില്‍ കാണാം. കുറിപ്പില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തുന്നത് ആന്ധ്ര സ്വദേശിനിയായ ശോഭിത ധൂളിപാലയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News