രാഷ്ട്രപതി ഭവനില്‍ അനധികൃതമായി പ്രവേശിച്ച ദമ്പതികള്‍ അറസ്റ്റില്‍: സുരക്ഷാവീ‍ഴ്ചയെന്ന് ആരോപണം

രാഷ്ട്രപതി ഭവനില്‍ അനധികൃതമായി പ്രവേശിച്ച ദമ്പതികള്‍ അറസ്റ്റില്‍. രാഷ്ട്രപതി ഭവനില്‍ സുരക്ഷാ വീഴ്ചയെന്ന് ആരോപണം. തിങ്കളാഴ്ച രാത്രിയാണ് ദമ്പതികള്‍ രാഷ്ട്രപതി ഭവനില്‍ പ്രവേശിച്ചത്. കാറിലാണ് ഇവര്‍ എത്തിയത്. അവിടെ നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെയും ഡല്‍ഹി പൊലീസിന്റെയും സംയുക്ത സംഘമാണ് ഇവരെ ചോദ്യം ചെയ്തതെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here