കോട്ടയത്ത് ഭൂമിക്കടിയില്‍ മുഴക്കം: ഭൂചലനമെന്ന് സൂചന

കോട്ടയം മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം. നേരിയ ഭൂചലനമെന്നാണ് സൂചന. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.

ഇടമറ്റം, പാലാ, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാർ പനച്ചിപ്പാറ, മൂന്നിലവ് മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. ജിയോളജി വകുപ്പ് പരിശോധന തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here