കടയുടമയെ മോഷ്ടാക്കള്‍ കുത്തി കൊന്നു

കടയുടമയെ മോഷ്ടാക്കള്‍ കുത്തി കൊന്നു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലാണ് സംഭവം. കമലേഷ് പോപ്പാട്ട് എന്നയാളാണ് മരിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇലക്ട്രോണിക്സ് ഷോപ്പിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന ക്യാമറയില്‍ നിന്നും ലഭിച്ചു.

കടയടച്ച് വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു കമലേഷ്. ഈ സമയം മുഖംമൂടി ധരിച്ച രണ്ട് പേര്‍ കടയിലേക്ക് പ്രവേശിച്ചു. പ്രതികളിലൊരാള്‍ ഉടമയുടെ അടുത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. അയാള്‍ ഉടന്‍ തന്നെ തോക്ക് പുറത്തെടുത്ത് ഉടമയ്ക്ക് നേരെ ചൂണ്ടുന്നു. മറ്റൊരു പ്രതി പിന്നില്‍ നിന്ന് വാള്‍ പുറത്തെടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അക്രമികളെ ചെറുക്കാന്‍ കടയുടമ ശ്രമിക്കുന്നതിനിടെ പ്രതികള്‍ വാളുകൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കടയ്ക്കുള്ളില്‍ രക്തത്തില്‍ കുളിച്ച് അവശനിലയിലായ കടയുടമ ഉടന്‍ തന്നെ മരിച്ചു. പിന്നാലെ കടയില്‍ നിന്ന് മോഷ്ടിച്ച പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമായി പ്രതികള്‍ രക്ഷപ്പെട്ടു. പ്രദേശത്തെ വ്യാപാരികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News