കശ്മീരിലേക്ക് പോകുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

ജമ്മു കശ്മീരിലേക്കും ഇന്ത്യ-പാക് അതിർത്തിയുടെ 10 കിമീ ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും നിലവിൽ യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് അമേരിക്ക നിർദേശം നൽകി. തിങ്കളാഴ്ചയാണ് അമേരിക്ക ലെവൽ ത്രീ അഡൈ്വസറി പുറത്തിറക്കിയത്.

കശ്മീരിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് നിർദേശം നൽകിയത്. യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ പാക്കിസ്താനെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. പാക് അധിനിവേശ കശ്മീരിൽ നിന്ന് പാകിസ്ഥാൻ പിന്മാറണമെന്നും കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പാക്കിസ്താനിൽ നിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ശക്തിയായി എതിർക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ പ്രതിനിധി അറിയിച്ചു. പാക് അധിനിവേശ കശ്മീരിൽ നിന്ന് പാകിസ്ഥാൻ പിന്മാറണമെന്നും കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്താനിൽ നിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ശക്തിയായി എതിർക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ പ്രതിനിധി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News