ലഖിംപൂര്‍ കര്‍ഷക കൊലപാതകം; അന്വേഷണ മേല്‍നോട്ടം രാകേഷ് കുമാര്‍ ജയിന്

ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസിന്റെ അന്വേഷണ മേല്‍നോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്നിന് ചുമതല. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജിയാണ് രാകേഷ് ജെയ്ന്‍. മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു.

വിരമിച്ച സുപ്രിംകോടതി ജഡ്ജി അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജിയെ കേസിലെ അന്വേഷണ മേല്‍നോട്ടത്തിനായി നിയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്നിന് മേല്‍നോട്ട ചുമതല നല്‍കിയത്.

യു.പി. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത്.

യു പി പൊലീസിന്റെ അന്വേഷണത്തില്‍ കോടതി പലതവണ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ സ്വതന്ത്ര സ്വഭാവവും നിഷ്പക്ഷതെയും ഉറപ്പാക്കാന്‍ മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കണമെന്നാണ് സുപ്രിം കോടതിയുടെ നിലപാട്. യു പി സര്‍ക്കാര്‍ ഈ നിലപാടിനെ കോടതിയില്‍ എതിര്‍ത്തിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News