ആര്‍ത്തവ സമയത്തെ വേദന സഹിക്കാന്‍ പറ്റുന്നില്ലേ… ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ആര്‍ത്തവ സമയത്തുള്ള വയറുവേദന. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്.

ആ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും.

ആര്‍ത്തവ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ആര്‍ത്തവ കാലത്തെ വേദന കുറയാന്‍ സാധിക്കുന്ന ചില പൊടിക്കൈകളാണ് ചുവടെ:

വേദനകുറക്കാന്‍ വയറു ചൂടുപിടിക്കുന്നത് നല്ലതാണ്

ആര്‍ത്തവ സമയത്ത് കാപ്പി ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക

ക്രമം തെറ്റിയ ആര്‍ത്തവം വേദനയോടു കൂടിയ ആര്‍ത്തവം എന്നീ അവസ്ഥകള്‍ക്ക് കുരുവും കറയും നീക്കാത്ത പപ്പായ ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു ഒരോ ഔണ്‍സ് വീതം കഴിക്കുക

എള്ളെണ്ണയില്‍ കോഴിമുട്ട അടിച്ചു ചേര്‍ത്ത് പതിവായി കഴിക്കുക

എള്ളും ശര്‍ക്കരയും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ആര്‍ത്തവ ശുദ്ധിക്കും ക്രമീകരണത്തിനും നല്ലതാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News