ഉപഭോക്താക്കളുടെ പരാതിക്ക് പരിഹാരം; ട്വിറ്ററില്‍ പുതിയ മാറ്റം

ഉപഭോക്താക്കളുടെ പരാതിക്ക് പരിഹാരവുമായി മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റര്‍. ഉപഭോക്താക്കളുടെ ഏറ്റവും വലിയൊരു പരാതിയായിരുന്നു പുതിയ ട്വീറ്റുകള്‍ ഓട്ടോമാറ്റിക് ആയി ടൈംലൈനില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇനി മുതല്‍ പുതിയ ട്വീറ്റുകള്‍ ടൈംലൈനില്‍ കാണണമെങ്കില്‍ ടൈംലൈനിന് മുകളിലുള്ള ട്വീറ്റ് കൗണ്ടര്‍ ബാറില്‍ ക്ലിക്ക് ചെയ്യണം. അതുവരെ പഴയ ട്വീറ്റുകള്‍ തന്നെയാണ് ടൈംലൈനില്‍ കാണാനാവുക.

ട്വിറ്ററില്‍ ടൈംലൈന്‍ ഇനി ഓട്ടോമാറ്റിക് ആയി റീഫ്രെഷ് ആവില്ല. ട്വീറ്റുകള്‍ വായിച്ചുകൊണ്ടിരിക്കുന്നതിനിടെ ടൈംലൈനില്‍ അവ അപ്രത്യക്ഷമാവുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് ഈ മാറ്റം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News