കുടവയര്‍ കുറയാന്‍ നെല്ലിക്കയും ഇഞ്ചിയും കൊണ്ടൊരു സൂത്രം

ഇന്ന് നമ്മളെ ഏറ്റവും കൂടുതലായി അലട്ടുന്ന വലിയ പ്രശ്‌നം എന്നത് കുടവയറാണ്. ഏത് സമയവും സിസ്റ്റത്തിന്റെ മുന്നില്‍ ഇരുപ്പുറപ്പിച്ച് വ്യായാമം പോലും ഇല്ലാതെ ഇരിക്കുന്നവര്‍ക്ക് ഇത് സാധാരണമാണ്.

പണ്ട് കാലത്ത് കുടവയര്‍ ഒരു പ്രശ്നമായിരുന്നില്ല. എന്നാല്‍ ഇന്ന് ഏവരെയും അലട്ടുന്ന ഒന്നാണ് കുടവയര്‍ ചാടുന്നത്. ജോലി ചെയ്ത് ക്ഷീണം കാരണം കടുത്ത വ്യായാമങ്ങള്‍ ഒന്നും തന്നെ ചെയ്യാന്‍ അവര്‍ കൂട്ടാക്കുകയും ഇല്ല.

എന്നാല്‍ വയര്‍ കുറയ്ക്കാന്‍ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്. എന്താണെന്നല്ലേ… നെല്ലിക്കയും ഇഞ്ചിയും. അതേ നെല്ലിക്ക അരച്ച് അതില്‍ ഇഞ്ചിയുടെ നീരും ചേര്‍ത്ത് കഴിച്ചാല്‍ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ബെസ്റ്റാണ്.

അഞ്ചോ ആറോ നെല്ലിക്ക കുരു കളഞ്ഞ് ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് അരച്ച് ഇത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിവയ്ക്കുക. രാത്രിയില്‍ കലര്‍ത്തിവെച്ച് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ രണ്ടാഴച ചെയ്യുമ്‌ബോഴേക്കും നിങ്ങള്‍ക്ക് ഫലം അനുഭവിച്ചറിയാനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News