ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട് ബുക്കിങ്

ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 10 ഇടത്താവളങ്ങളിൽ സ്പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതായും സർക്കാർ വ്യക്തമാക്കി.

നാളെ മുതൽ മുൻ‌കൂർ ബുക്ക്  ചെയ്യാത്ത തീർത്ഥാടകർക്കും  ഈ സംവിധാനം ഉപയോഗിക്കാനാവും. ആധാർ കാർഡ്,  തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം.

രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമാണെന്നും സർക്കാർ വ്യക്തമാക്കി. മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയാത്ത ഭക്തർക്ക് ഇടത്താവളങ്ങളിൽ എത്തിയ ശേഷം സ്പോട്ട് ബുക്കിങ് നടത്തി ദർശനത്തിനായി മലയിലെത്താം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News