അനാഥാലയത്തിലെ അന്തേവാസികളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ക്കെതിരെ പൊലീസ് കേസ്. കൊല്ലം അഞ്ചലില്‍ പ്രവര്‍ത്തിക്കുന്ന അര്‍പ്പിത സ്നേഹാലയ മേധാവി അഡ്വ. സജീവനാണ് ക്രൂരതകാട്ടിയത്. പ്രായമായ സ്ത്രീയെ ഇയാള്‍ ചൂരല്‍വടിക്കൊണ്ട് അടിക്കുകയായിരുന്നു.
ADVERTISEMENT
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ക്രൂരമായ സംഭവം.അന്തേവാസികള്‍ക്ക് മുന്നില്‍ ചൂരല്‍ വടിയുമായി നടക്കുന്നത് സ്ഥാപന ഉടമ സജീവന്‍. പ്രാര്‍ത്ഥനയ്ക്കിടെ ഉറങ്ങിയെന്നാരോപിച്ച് പ്രായമുള്ള സ്ത്രീയെ ചൂരല്‍ വടി ഉപയോഗിച്ച് അടിക്കുന്നു. ആരോഗ്യസ്ഥിതി തീരെ മോശമായ സ്ത്രീയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ഭീഷണിപ്പെടുത്തുന്നു.
സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ഏരൂര്‍ സ്വദേശി ജസീം സലീമാണ് ദൃശ്യങള്‍ പകര്‍ത്തിയത്.ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങളില്‍ പ്രചരിച്ചു.
ദൃശ്യങ്ങള്‍ സഹിതം ജസീം സലീം തന്നെ ഡി.ജി.പിക്ക് പരാതി നല്‍കി.തുടര്‍ന്ന് സ്ഥാപന ഉടമയ്ക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു.ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും, താന്‍ അന്തേവാസികളെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സജീവന്റെ നിലപാട്. ജസീം സലീമിനെ സ്ഥാനപത്തില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍ വ്യാജപരാതി നല്‍കിയെന്നും ഉടമ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ അനാഥമന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.