
കൊച്ചിയിലെ മോഡലുകളുടെ മരണം ഫോര്‍ട്ടുകൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. ഹോട്ടലുടമ റോയി ജെ വയലാട്ടിനെ ഹോട്ടലിലെത്തിച്ചായിരുന്നു പരിശോധന. ഡിവിആര്‍ മാറ്റിയതുമായി ബന്ധപ്പെട്ട് റോയിയെ അന്വേഷണ സംഘം രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. അതേസമയം റോയിക്കെതിരെ ഹോട്ടലിന് പുറത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.
നിശാ പാര്‍ട്ടി നടന്ന ഹോട്ടലിലെ രണ്ടു ഡിവി ആറുകളായിരുന്നു കണ്ടെത്തനുണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണം ഹോട്ടല്‍ ഉടമ റോയി ജെ വയലാട്ട് കഴിഞ്ഞ ദിവസം പൊലീസിന് കൈമാറിയിരുന്നു. രണ്ടാമത്തെ ഡിവിആര്‍ കണ്ടെത്തുന്നതിനായാണ് ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വീണ്ടും പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരായ ഹോട്ടല്‍ ഉടമ റോയി ജെ വയലാട്ടിനെ ഹോട്ടലില്‍ എത്തിച്ചായിരുന്നു പരിശോധന.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന മുറിയില്‍ ഏകദേശം ഒരു മണിക്കൂറിലധികം പൊലീസും എക്‌സൈസും പരിശോധന നടത്തി. ശേഷമാണ് റോയിയുമായി അന്വേഷണ സംഘം മടങ്ങിയത്. റോയ്ക്ക് പുറമെ ഹോട്ടല്‍ ജീവനക്കാരെയും ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹാജരാക്കിയ ഡി.വി.ആറില്‍ എന്തെങ്കിലും കൃതൃമത്വം നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here