സേമിയ ഉണ്ടോ വീട്ടില്‍ ? അഞ്ച് മിറ്റിനുള്ളില്‍ തയാറാക്കാം സേമിയ ഇഡലി

സേമിയ കൊണ്ട് പായസവും ഉപ്പുമാവുമൊക്കെ നമ്മള്‍ വീട്ടില്‍ തയാറാക്കാറുണ്ട്. എന്നാല്‍ ഇതുവരെ സേമിയ കൊണ്ട് ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു വിഭവം ഇന്ന് ചായയ്‌ക്കൊപ്പം ഉണ്ടാക്കിയാലോ?

അഞ്ച് മിനിറ്റിനുള്ളില്‍ തയാറാക്കാവുന്ന ഒന്നാണ് സേമിയ ഇഡലി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്‌നാക്‌സ് കൂടിയാണ് സേമിയ ഇഡലി. ഇത് തയാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

ചേരുവകള്‍

സേമിയ- 2കപ്പ്
തൈര് -1കപ്പ്
പച്ചമുളക് — 3
ഇഞ്ചി – 1 കഷണം
കാരറ്റ് ഒരു എണ്ണം ഗ്രേറ്റ് ചെയ്തത്.
മല്ലിയില കുറച്ച്
ഉപ്പ് — ആവിശ്യത്തിന്
ബേക്കിംങ്ങ് സോഡ 1/4 ടീസ്പൂണ്‍
കടുക്, ഉഴുന്ന്, കടല പരിപ്പ് വറുത്തിടാന്‍

തയാറാക്കുന്ന രീതി

2 സ്പൂണ്‍ എണ്ണയൊഴിച്ച് സേമിയ വറുത്തെടുക്കുക:.

തൈരില്‍ വറുത്ത സേമിയയും ബാക്കി ചേരുവകളും മിക്‌സ് ചെയ്യുക അതില്‍ കടുകും, കടലപ്പരിപ്പ്, ഉഴന്ന് വറുത്തിടുക

ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അത് 20 മിനുട്ട് സോക്ക് ചെയ്യാന്‍ വയ്ക്കുക.

അതിനു ശേഷം 3, 4 സ്പൂണ്‍ വെള്ളവും മിക്‌സ് ചെയ്ത് ഇഡ്ഡലി തട്ടില്‍ ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News