നിർണായക പ്രഖ്യാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം; ഒരു താരം കൂടി ടി20 പരമ്പരയിൽ നിന്ന് പിന്മാറി

ഇന്ത്യക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പരമ്പരയിൽ നിന്ന് പിന്മാറി ന്യൂസിലൻഡ് സൂപ്പർ താരം കൈൽ ജാമിസൺ.

ടി20 മത്സരങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്കായുള്ള തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ നടത്തുന്നതിന് വേണ്ടിയാണ് ഇപ്പോൾ ജാമിസൺ ടി 20 ടീമിൽ നിന്ന് പിന്മാറിയിരിക്കുന്നത്. ഇതേ കാരണത്താൽ ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസണും ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ഇന്നലെ പിന്മാറിയിരുന്നു. അതിനാൽ ടിം സൗത്തിയാണ് പരമ്പരയിൽ കിവീസിനെ നയിക്കുന്നത്.

ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരെ ജയ്പൂരിൽ കളിക്കാനിറങ്ങും. ടി 20 യും ടെസ്റ്റുമടങ്ങുന്ന പരമ്പരയിലെ ആദ്യ ടി 20 മത്സരമാണ് ഇന്ന് നടക്കുന്നത്. നവംബർ 19ന് റാഞ്ചിയിൽ രണ്ടാമത്തെ ടി20യും 21ന് കൊൽക്കത്തയിൽ മൂന്നാമത്തെ ടി20യും നടക്കും. തുടർന്ന് രണ്ട് ടെസ്റ്റുകളും നടക്കും. കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷവും രാഹുൽ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റടുത്തതിന് ശേഷവുമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് ന്യൂസിലാൻഡിനെതിരെ ഇന്ന് നടക്കുന്നത്.

അതേസമയം, ന്യൂസിലൻഡിന്റെ ടി20 സ്ക്വാഡ് ഇങ്ങനെ – ടിം സൗത്തി (ക്യാപ്റ്റൻ), ടോഡ് ആസിൽ, ട്രെന്റ് ബോൾട്ട്, മാർക്ക് ചാപ്മാൻ, മാർട്ടിൻ ഗപ്തിൽ, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ടിം സീഫർട്ട്, ഇഷ് സോധി, ആദം മിൽനെ എന്നിങ്ങനെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News