മോഡലുകളുടെ മരണം: അബ്ദുൾ റഹ്മാൻ ജയിൽമോചിതനായി

കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പടെയുള്ളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന അബ്ദുൾ റഹ്മാൻ ജയിൽമോചിതനായി.

കഴിഞ്ഞ ദിവസം കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് അബ്ദുൾ റഹ്മാനായിരുന്നു.

മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  മറ്റൊരു കാർ പിന്തുടർന്നതാണ് അപകടത്തിനിടയാക്കിയതെന്ന് അബ്ദുൾ റഹ്മാൻ പൊലീസിന് മൊഴി നൽകിയിരുന്നു.

ചികിത്സയിലായിരുന്ന അബ്ദുൾ റഹ്മാനെ കോടതി അനുമതിയോടെ 3 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News