
നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി പി ജി ജോസഫിന് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോൺഗ്രസ് പ്രവർത്തകനായ ജോസഫ് ആയിരുന്നു ജോജുവിന്റെ കാറിന്റെ ഗ്ലാസ് തകർത്തത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
37,500 രൂപയും 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവുമാണ് ഉപാധി. കേസിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള മറ്റ് ഏഴ് പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here