ചികിത്സയ്‌ക്കെത്തിയ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: ഡോക്ടര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. അറിയപ്പെടുന്ന എല്ലുരോഗ വിദഗ്ധനായ ഡോ. രജനീകാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടറിന്റെ കൂടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആശുപത്രി മാനേജര്‍ ശരവണനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ കാരൂര്‍ ജിസി ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയിലെ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരിയായ യുവതിയുടെ മകളെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. നവംബര്‍ 13നാണ് പെണ്‍കുട്ടിയുടെ അമ്മ കാരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കും മാനേജര്‍ക്കുമെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. അതിന് പിന്നാലെ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ഡോക്ടര്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. ഡോക്ടറെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News