ഫിഫ ലോകകപ്പിന് യോ​ഗ്യത നേടി ഖത്തറിലേക്ക് ടിക്കറ്റെടുത്ത് ഓറഞ്ചുപട

അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് യോ​ഗ്യത നേടി നെതർലൻഡ്സ്. ഇന്നലെ നടന്ന മത്സരത്തിൽ നോർവെയെ തോൽപ്പിച്ചാണ് ലൂയിസ് വാൻ ​ഗാൽ പരിശീലിപ്പിക്കുന്ന ഓറഞ്ചുപട ലോകകപ്പ് കളിക്കാനെത്തുന്നത്. 2018-ൽ റഷ്യയിൽ നടന്ന ലോകകപ്പിന് യോ​ഗ്യത നേടാൻ നെതർലൻഡ്സിനായിരുന്നില്ല.

​ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് നെതർലൻഡ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് നെതർലൻഡ്സ് രണ്ട് ​ഗോളും നേടിയത്. 84-ാം മിനിറ്റിൽ സ്റ്റീവൻ ബെർ​ഗ്വിനും 91-ാം മിനിറ്റിൽ മെംഫിസ് ഡിപെയുമാണ് ഡച്ചുപടയ്ക്കായി വലകുലുക്കിയത്. ജയത്തോടെ 23 പോയിന്റുമായി ​ഗ്രൂപ്പിൽ ഒന്നാമതാണ് നെതർലൻഡ്.

മോണ്ടിനെ​ഗ്രോയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ച് തുർക്കി ​ഗ്രൂപ്പ് ജിയിൽ രണ്ടാമതെത്തി. ഇതോടെ തുർക്കി പ്ലേ ഓഫിൽ ഇടം പിടിച്ചു. ലോകകപ്പ് യോ​ഗ്യത നേരത്തെ തന്നെ ഉറപ്പാക്കിയ ഫ്രാൻസ് ഇന്നലെ നടന്ന അവസാന ​ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിന് ഫിൻലൻഡിനെ വീഴ്ത്തി. കെയ്ലിൻ എംബാപെ, കരീം ബെൻസിമ എന്നിവരാണ് ​ഗോളുകൾ നേടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here