ഖത്തർ ലോകകപ്പ്: യോഗ്യത നേടിയ രാജ്യങ്ങളുടെ എണ്ണം 13 ആയി

അടുത്ത വർഷം നടക്കുന്ന ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളുടെ എണ്ണം 13 ആയി. യൂറോപ്പിലെ യോഗ്യത മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

വി. ഒ യൂറോപ്യൻ മേഖല ഗ്രൂപ്പ് ചാമ്പ്യന്മാരായി ജർമനി, ഡെൻമാർക്ക്‌, ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സ്‌പെയിൻ, സെർബിയ, സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട്, ഹോളണ്ട് എന്നീ രാജ്യങ്ങൾ ആണ് യോഗ്യത നേടിയത്.

ലാറ്റിനമേരിക്കായിൽ നിന്ന് ബ്രസീൽ, അർജന്റീന ടീമുകൾആണ് ഇതുവരെ യോഗ്യത ഉറപ്പാക്കിയത്. ആതിഥേയരെന്ന നിലയിൽ ഖത്തറിനും യോഗ്യതയുണ്ട്.  ആഫ്രിക്കയിലും ഏഷ്യയിലും മധ്യ അമേരിക്കയിലും യോഗ്യത മത്സരങ്ങൾ പുരോഗമിക്കുകയാണെതിനാൽ  ഏതൊക്കെ ടീമുകൾ യോഗ്യത നേടുമെന്നറിയാൻ ഇനിയും കാത്തിരിക്കണം.

അതേസമയം ആഫ്രിക്കയിൽ ഇനി യോഗ്യത റൗണ്ടിന്റെ അവസാന ഘട്ടമാണ് നടക്കാൻ ഉള്ളത്. മൊറോക്കോ, സെനഗൽ, ഘാന, ഈജിപ്ത്, മാലി, കോംഗോ, നൈജീരിയ, അൾജീരിയ, കാമറൂൺ, ടുണീഷ്യ എന്നിവരാണ് ആഫ്രിക്കയിൽ ഫൈനൽ റൗണ്ടിൽ ഉള്ള പത്തു ടീമുകൾ.

യൂറോപ്പിൽ ഇനി പന്ത്രണ്ടു ടീമുകൾ പ്ലേ ഓഫിൽ മത്സരിക്കുന്നുണ്ട്. പോർച്ചുഗൽ, സ്കോട്ലൻഡ്, ഇറ്റലി, റഷ്യ, സ്വീഡൻ, വെയിൽസ്‌, പോളണ്ട്, നോർത്ത് മാസിഡോണിയ, തുർക്കി, ഉക്രൈൻ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക് എന്നീ ടീമുകളാണ് പ്ലേ ഓഫിൽ മത്സരിക്കുന്നത്. ഇതിൽ നിന്ന് മൂന്ന് ടീമുകൾക്ക് യോഗ്യത ലഭിക്കും.മാർച്ച്‌ 24 മുതൽ 29 വരെയാണ്  മത്സരങ്ങൾ .

മൂന്നു ഗ്രൂപ്പ് മത്സരങ്ങളും സെമി ഫൈനൽ ,  ഫൈനൽ എന്ന രീതിയിൽ ആണ് മത്സര ക്രമം.ഇറ്റലി,പോർച്ചുഗൽ , സ്വീഡൻ എന്നീ വമ്പൻ ടീമുകളുടെ പോരാട്ടം തീപാറുന്നതാകും .ഏതൊക്കെ ടീമുകൾ ഏറ്റുമുട്ടുന്നു എന്നറിയാനുള്ള നറുക്കെടുപ്പ് നവംബർ  26 നു നടക്കും.ദോഹയിൽ ഏപ്രിൽ ഒന്നിനാണ് ഖത്തർ ലോകകപ്പിന്റെ ഫൈനൽ നറുക്കെടുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News