‘എൽ ജെ ഡി പിളരില്ല’, വിമർശനങ്ങൾ അവനവൻ്റെ താൽപര്യങ്ങൾക്ക് വേണ്ടി; എം വി ശ്രേയാംസ് കുമാർ

എൽ ജെ ഡി പിളരില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ. ഷെയ്ഖ് പി. ഹാരീസ് നടത്തുന്നത് വിഭാഗീയ പ്രവർത്തനം. താൻ പ്രസിഡൻറ് സ്ഥാനത്ത് തുടരണോ മാറണമോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കൗൺസിലാണ്. അവനവൻ്റെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് വിമർശനങ്ങളെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

എല്‍ജെഡിക്ക് നാല് സീറ്റ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നില്ല.സീറ്റ് സംബന്ധിച്ച് ആരോപണത്തിൽ വാസ്തവമില്ല, താൻ പുറത്തുപോകണോ എന്നത് തീരുമാനിക്കേണ്ടത് സംസ്ഥാന കൗൺസിലും കമ്മറ്റിയുമാണ്. 76 പേരാണ് സംസ്ഥാന കമ്മറ്റിയിലുള്ളത്. അതിൽ ഒന്‍പതു പേർ മാത്രമാണ് ഇന്നത്തെ ആരോപണത്തിലുള്ളതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

അതേസമയം, കല്പറ്റ സീറ്റ് സംബന്ധിച്ച ആരോപണവും ശരിയല്ലെന്നും എല്‍ഡിഎഫ് നേതൃയോഗം വിളിച്ചുചേര്‍ത്തിട്ട് ഒന്‍പത് മാസമായെന്ന ഷെയ്ഖ് പി ഹാരിസിന്റെ പ്രസ്താവന ശരിയല്ലെന്നും 5 മാസത്തിൽ രണ്ട് തവണ സംസ്ഥാന കമ്മിറ്റി ചേർന്നുവെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here