ഭിക്ഷയായി ഒരു രൂപ മാത്രം: ഭാഗ്യം കൊണ്ടുവന്ന യാചകന്റെ മരണാനന്തര ചടങ്ങിന് വന്‍ജനാവലി

ഭിക്ഷയായി ഒരു രൂപ മാത്രം സ്വീകരിച്ചിരുന്ന യാചകന്റെ മരണാനന്തര ചടങ്ങിന് വന്‍ജനാവലി. ആയിരങ്ങളാണ് ശവസംസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയത്. ബെല്ലാരിയിലെ ഹദഗലി നഗരത്തിലെ നിവാസിയായ 45 കാരനായ ബസവയുടെ മരണാനന്തര ചടങ്ങിനാണ് വന്‍ ജനാവലി പങ്കെടുത്തത്.

ബസവയ്ക്ക് ഭിക്ഷ നല്‍കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നൊരു വിശ്വാസം ബെല്ലാരിയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇവിടുത്തെ ആളുകളുമായി ബസവയ്ക്ക് പ്രത്യേക അടുപ്പമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാഹനാപകടത്തിലായിരുന്നു ബസവയുടെ മരണം. ബസിടിച്ച് ഗുരുതരാവസ്ഥയിലായിനെത്തുടര്‍ന്ന് ബസവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ബസവ മരിച്ചു. ഞായറാഴ്ചയാണ് അന്തിമസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. പലയിടത്തുനിന്നും ആയിരങ്ങളാണ് ബസവയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. നഗരത്തില്‍ പലയിടത്തും ബസവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ബാനറുകളും പ്രത്യക്ഷപ്പെട്ടു.

ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് ബസവയുടെ മൃതദേഹം സംസ്‌കാരത്തിന് കൊണ്ടുപോയത്. ബസവ ആളുകളെ അപ്പാജി എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. ആളുകള്‍ എത്ര രൂപ ഭിക്ഷ നല്‍കിയാലും ഒരു രൂപ മാത്രം എടുത്ത ശേഷം ബാക്കി തുക ബസവ തിരികെ നല്‍കുമായിരുന്നു. നിര്‍ബന്ധിച്ചാല്‍ പോലും അദ്ദേഹം കൂടുതല്‍ പണം സ്വീകരിക്കുമായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News