പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; രേഖാ ചിത്രം തയ്യാറാക്കി പൊലീസ്

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം പൊലീസ് രേഖാ ചിത്രം തയ്യാറാക്കി. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്‍റെ വിവരങ്ങളും പുറത്ത് വിടും. ഉത്തര മേഖല ഐജി അശോക് യാദവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അന്വേഷണ പുരോഗഗതി വിലയിരുത്തി.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളിലൊരാളുടെ രേഖാ ചിത്രമാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളത്. പ്രതികള്‍ സഞ്ചരിച്ച കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികള്‍ സഞ്ചരിച്ച കാറിന്‍റെ ദൃശ്യങ്ങള്‍ വിവിധ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐജി അശോക് യാദവിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

തൃശൂര്‍ റേഞ്ച് ഡിഐജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി, കേസന്വേഷണ ചുമതലയുള്ള പൊലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം, സംഭവത്തില്‍ അന്വേഷണം തമി‍ഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ക‍ഴിഞ്ഞ ദിവസം കണ്ണന്നൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വടിവാളുകളില്‍ നിന്ന് മുടിയി‍ഴയും, രക്തക്കറയും ലഭിച്ചിരുന്നു. വിശദമായ അന്വേഷണത്തിനായി ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News