ഈ സര്‍ക്കാരിനെ നിങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ എന്നത് മറന്നേക്കൂ, ഇവര്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല; രൂക്ഷ വിമര്‍ശനവുമായി വീര്‍ദാസ്

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ബോളിവുഡ് നടനും സ്റ്റാന്‍ഡപ്പ് കൊമേഡിയനുമായ വീര്‍ദാസ്. കൊവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ തന്റെ ടൈംലൈനില്‍ വന്നു സഹായം ചോദിക്കുന്നുണ്ടെന്നും പലരും അവരെ സഹായിക്കുന്നുണ്ടെന്നും നടന്‍ പറയുന്നു. ഈ സര്‍ക്കാരിനെ നിങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ എന്നത് നോക്കേണ്ട അവര്‍ നിങ്ങളെ അര്‍ഹിക്കുന്നില്ല എന്നാണ് വീര്‍ദാസ് ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്.

എന്റെ ടൈംലൈന്‍ ജനങ്ങളുടെ സഹായാഭ്യര്‍ഥന കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലരും അവര്‍ക്ക് വേണ്ടുന്ന സഹായം നല്‍കുന്നുമുണ്ട്. ഈ സര്‍ക്കാരിനെ നിങ്ങള്‍ അര്‍ഹിക്കുന്നുണ്ടോ എന്നത് മറന്നേക്കൂ, ഇവര്‍ നിങ്ങളെ അര്‍ഹിക്കുന്നില്ലെന്ന് വീര്‍ദാസ് പറഞ്ഞു.

നേരത്തെയും കേന്ദ്രത്തെ വിമര്‍ശിച്ച് വീര്‍ദാസ് രംഗത്തെത്തിയിട്ടുണ്ട്. മരിക്കുന്നവരെ കുറിച്ച് വാര്‍ത്ത കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ദേഷ്യം തോന്നണ്ട. സര്‍ക്കാര്‍ അത് പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നായിരുന്നു അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നത്.

അതേസമയം നിരവധി താരങ്ങളാണ് വീര്‍ദാസിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നടന്‍ സിദ്ധാര്‍ത്ഥും രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

‘ഒരു നാള്‍ നിങ്ങള്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപെടും. അന്ന് മാത്രമേ രാജ്യം വാക്സിനേറ്റഡ് ആവുകയുള്ളൂ. ഞങ്ങള്‍ ഇവിടെ തന്നയുണ്ടാകും.. ഈ ട്വീറ്റിനെക്കുറിച്ച് ഓര്‍മപ്പെടുത്താനെങ്കിലും’ സിദ്ധാര്‍ഥ് പറഞ്ഞു. ബിജെപി ബംഗാളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. വെസ്റ്റ് ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കും എന്നാണ് ബിജെപി ബംഗാളിന്റെ പോസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News