കൊച്ചിയിൽ മോഡലുകളുടെ മരണം; ഡി വി ആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ

കൊച്ചിയിൽ യുവമോഡലുകൾ മരിക്കാനിടയായ സംഭവത്തിൽ നിര്‍ണായക തെളിവുകള്‍ ഉണ്ടെന്ന് കരുതുന്ന ഡിവി ആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ. രണ്ട് ഹോട്ടൽ ജീവനക്കാരിൽ നിന്നും തെളിവെടുപ്പ് നടത്തി. കൂടാതെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ആൻസി കബീറിന്റെ കുടുബം രംഗത്തെത്തി.

നിശാ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ രണ്ടു ഡിവിആറുകളായിരുന്നു കണ്ടെത്തനുണ്ടായിരുന്നത്. ഇതിൽ ഒരെണം കഴിഞ്ഞ ദിവസം ഹോട്ടൽ ഉടമ റോയി ജെ വയലാട്ട് പൊലീസിന് കൈമാറിയിരുന്നു. എന്നാൽ രണ്ടാമത്തെ ഡിവിആർ എവിടെ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കാത്തതോടെയാണ് ഹോട്ടലുടമയേയും ജീവനക്കാരെയും അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തത്. ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറുകൾ കായലിൽ കളഞ്ഞതായി ഹോട്ടൽ ജീവനക്കാർ പൊലീസിനെ അറിയിച്ചു. കൊച്ചി കണ്ണക്കാട്ട് കായലിൽ ഡി വി ആർ കളഞ്ഞതായാന് ഇവർ പൊലീസിൽ പറഞ്ഞത്. ഇതേതുടർന്ന് ഇവരെ ഇവിടെ എത്തിച്ച് പൊലീസ് പരിശോധന നടത്തി. അതേസമയം, നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് അപകടത്തിൽപ്പെട്ട അൻസി കബീറിന്റെ ബന്ധുക്കൾ പറഞ്ഞു.

കേസിൽ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച പ്രതി അബ്ദുൾ റഹ്മാൻ ഇന്ന് ജയിൽമോചിതനായി. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് അബ്ദുൾ റഹ്മാനായിരുന്നു. ഇയാൾ മദ്യലഹരിയിലാണ് കാർ ഓടിച്ചിരുന്നതെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News