ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുൽഗാം ജില്ലയിലുള്ള പോംബായ്, ഗോപാൽപോറ ഗ്രാമങ്ങളിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. നാല് ഭീകരരെ സൈന്യം വധിച്ചുവെന്ന് കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും ഐജി വ്യക്തമാക്കി.

ഗോപാൽപോറയിൽ പൊലീസും സൈന്യവും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്നാണ് ഭീകരരെ നേരിടുന്നത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിക്കുകയും തുടർന്ന് പ്രദേശത്ത് പരിശോധനയ്‌ക്കെത്തുകയും ചെയ്തതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. മറഞ്ഞിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പോംബായ് മേഖലയിൽ മൂന്ന് ഭീകരരെയും ഗോപാൽപോറയിൽ ഒരാളെയുമാണ് വധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News